Times Kerala

 ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

 
 കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 ലഹരി വിരുദ്ധ മാധ്യമ സാക്ഷരതാ ക്വിസ്; ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലാ ഹരിതകേരളം മിഷനും വേൾഡ് വൈഡ് ഫണ്ടും സംയുക്തമായി ജില്ലാ പ്ലാനിങ് കാര്യാലയത്തിൽ  ജില്ലാതല ക്വിസ് മത്സരം  സംഘടിപ്പിച്ചു. ഓരോ ബ്ലോക്കിലും ആദ്യ നാല് സ്ഥാനത്തു വന്ന കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.  മുഹമ്മദ് ഷെരീഫ് ക്വിസ് മത്സരം നയിച്ചു. ജില്ലാതലത്തിൽ വിജയിച്ച നാല് പേർക്ക് മെയ് 20 മുതൽ 22 വരെ അടിമാലിയിൽ വച്ച് നടക്കുന്ന സംസ്ഥാന ജൈവവൈവിധ്യ പഠനോത്സവത്തിൽ പങ്കെടുക്കാം.

 

ജില്ലാ തല ക്വിസ് മത്സരത്തിൽ അഭിഷ്ണ സുനിൽ ഒന്നാം സ്ഥാനം നേടി, ഫളലുൽ റഹ് മാൻ .കെ, നിധി ജയദേവ്, നഷ ഷെരീഫ് എന്നിവർ യഥാക്രമം 2,3,4 സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ  ജ്യോതി സമ്മാനിച്ചു.

Related Topics

Share this story