സം‌വിധായകൻ അൻവർ റഷീദിന് ഇന്ന് 47-ാം പിറന്നാൾ

 സം‌വിധായകൻ അൻവർ റഷീദിന് ഇന്ന്  47-ാം പിറന്നാൾ
മലയാള ചലച്ചിത്ര സം‌വിധായകൻ അൻവർ റഷീദിന് ഇന്ന് 47-ാം പിറന്നാൾ. 2005-ൽ മമ്മൂട്ടി അഭിനയിച്ച രാജമാണിക്യം എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തുകൊണ്ട് അദ്ദേഹം ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. മമ്മൂട്ടി നായകനായ ഈ ചിത്രം 2005-ൽ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് 2007-ൽ ഛോട്ടാ മുംബൈ എന്ന ചിത്രം അൻവർ റഷീദ് സം‌വിധാനം ചെയ്യുകയുണ്ടായി. മോഹൻലാൽ നായകനായ ഈ ചിത്രവും ഒരു വിജയമായിരുന്നു. മമ്മൂട്ടി നായകനായ അദ്ദേഹത്തിന്റെ മൂന്നാം ചിത്രം അണ്ണൻ തമ്പിയും (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി.  2012-ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു. അൻവർ റഷീദ് എന്റർടൈൻമെന്റ്സ് എന്ന ബാനറിൽ ബാംഗ്ലൂർ ഡെയ്‌സ്, പ്രേമം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു.

Share this story