Times Kerala

കക്കാടംപൊയിലിലെ പിവി അൻവറിന്റെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ നിർദ്ദേശം; മൂന്ന് ദിവസം സമയം നൽകി ഹൈക്കോടതി

 
 പി.​വി. അ​ൻ​വ​റി​ന്‍റെ പാ​ർ​ക്കി​നു ലൈ​സ​ൻ​സു​ണ്ടോ​യെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കക്കാടംപൊയിലിലെ പി.വി അൻവർ എം.എൽ.എയുടെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയിൽ. ലൈസൻസോടെയാണോ പാർക്കിന്റെ പ്രവർത്തമെന്ന് മൂന്നു ദിവസത്തിനകം അറിയിക്കാൻ കൂടരഞ്ഞി പഞ്ചായത്തിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസൻസോടെയുമാണോ പാർക്ക് പ്രവർത്തിക്കുന്നതെന്ന് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്. ഈ മാസം 6ന് കേസ് വീണ്ടും പരിഗണിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച് പൂട്ടിയ പിവീആർ നാച്വറോ പാർക്ക് പഠനം പൂർത്തിയാക്കാതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി രാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

Related Topics

Share this story