Times Kerala

 ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം ആരംഭിച്ചു

 
 ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്
 

 

ആലപ്പുഴ: ഐ.എച്ച്.ആർ.ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളേജിൽ രണ്ട് വർഷ ലാറ്ററൽ എൻട്രി എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക്  പ്രവേശനം ആരംഭിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗ്, എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ നടത്തുന്നത്. എസ്.സി/എസ്.റ്റി, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സൗജന്യമായി കോഴ്സ് പഠിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും കണ്ടെത്താൻ കഴിയുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി ഐ.എച്ച്.ആർ.ഡി യുടെ സ്ഥാപനങ്ങളിൽ ആദ്യമായി ഈ കോളേജിൽ ആവിഷ്‌കരിച്ചിട്ടുണ്ട്.  വിശദവിവരങ്ങൾക്ക് 9447488348, 0476-2623597 എന്നീ നമ്പരുകളിൽ ബന്ധപെടാവുന്നതാണ്.

Related Topics

Share this story