ധീരജ് കൊലപാതകം: പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

vd
 തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി രേഖാമൂലം നിര്‍ദ്ദേശം നല്‍കി. പ്രാദേശിക പരിപാടികള്‍ക്ക് ഉള്‍പ്പെടെ എക്സ്‌കോര്‍ട്ട് വേണമെന്നാണ് അറിയിച്ചിരിക്കുന്നത് . നിലവിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പഞ്ചാത്തലത്തില്‍ വി.ഡി സതീശനും, കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും സുരക്ഷ ശക്തിപ്പെടുത്തണമെന്നാണ്  ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയിരുന്നത് . ഇതേ തുടര്‍ന്നാണ് നടപടി.ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം അക്രമസംഭവങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷ ഉറപ്പാക്കുന്നത്. 

Share this story