Times Kerala

 കൈനകരി പഞ്ചായത്തിൽ ഡിജി സഭ ചേർന്നു

 
 കൈനകരി പഞ്ചായത്തിൽ ഡിജി സഭ ചേർന്നു
 ആലപ്പുഴ: കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി കൈനകരി ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ സാക്ഷരതാപദ്ധതിയുടെ 'ഡിജി സഭ’ ചേർന്നു. ഒമ്പതാം വാർഡിൽ കൂടിയ ഡിജി ഗ്രാമസഭാ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഡി. ലോനപ്പൻ അധ്യക്ഷത വഹിച്ചു. പ്രചാരണത്തിനായി 11 മുതൽ 18 വരെ ‘ഡിജി വാര’മായി ആഘോഷിക്കുകയും വാർഡുകളിൽ 21-ന് സർവേ ആരംഭിക്കുകയും ചെയ്യും. തുടർന്ന് ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ കണ്ടെത്തി പരിശീലനം നൽകും.കുടുംബശ്രീയുടെ 'ബാക്ക് ടു സ്കൂൾ' മാതൃകയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ സ്കൂളുകൾ, ലൈബ്രറി കൗൺസിലുമായി സഹകരിച്ച് വായനശാലകൾ എന്നിവിടങ്ങളിൽ സായാഹ്ന ക്ലാസ്സുകൾ സംഘടിപ്പിക്കും.ഡി.എസ്. സെക്രട്ടറി ഗിരിജ കുഞ്ഞുമോൻ, സി.ഡി.എസ്. മെമ്പർ സൗമ്യ ജയപാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡിജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗിരിജ ബിനോദ്, ലീന മോൾ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story