നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്

മത്സ്യബന്ധനമേഖലയിൽ നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. നിലവിലുള്ള തടി ബോട്ടുകളെ സ്റ്റീൽ ബോട്ടുകളാക്കുന്നതിനും യന്ത്രവൽകൃത യാനങ്ങളിൽ സ്ലറി ഐസ് യൂണിറ്റുകൾ, ബയോ ടോയ്ലറ്റ് എന്നിവ സ്ഥാപിക്കുന്നതിനുമാണ് പദ്ധതികൾ  ജില്ലയിൽ പ്രവർത്തിക്കുന്ന തടി - ബോട്ടുകളിൽ ഭൂരിഭാഗവും കാലപഴക്കം മൂലം - ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത്തരം ബോട്ടുകളിലെ മത്സ്യബന്ധനം തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സ്റ്റീൽ ഇവ ബോട്ടുകളായി മാറ്റാൻ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.  മത്സ്യത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനും മെച്ചപ്പെട്ട വില ലഭിക്കുന്നതിനുമായി സ്ലറി ഐസ് യൂണിറ്റ് ബോട്ടുകളിൽ സ്ഥാപിക്കും.   സംസ്ഥാനത്ത് പ്രവർത്തിക്കുന്ന യന്ത്രവൽകൃത യാനങ്ങളിൽ ടോയ്ലറ്റ് ഘടിപ്പിക്കണം എന്ന നിയമം നിലവിലുണ്ട്. യാനങ്ങളിൽ പരിസ്ഥിതി സൗഹാർദ്ദ ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പദ്  താല്പര്യമുളള യാന ഉടമകൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും സഹിതം വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ അപേക്ഷ നൽകണം. അവസാന തീയതി 22/03/2023. ഫോൺ നം: 0484 2502768.
 

മത്സ്യബന്ധനമേഖലയിൽ നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. നിലവിലുള്ള തടി ബോട്ടുകളെ സ്റ്റീൽ ബോട്ടുകളാക്കുന്നതിനും യന്ത്രവൽകൃത യാനങ്ങളിൽ സ്ലറി ഐസ് യൂണിറ്റുകൾ, ബയോ ടോയ്ലറ്റ് എന്നിവ സ്ഥാപിക്കുന്നതിനുമാണ് പദ്ധതികൾ

ജില്ലയിൽ പ്രവർത്തിക്കുന്ന തടി - ബോട്ടുകളിൽ ഭൂരിഭാഗവും കാലപഴക്കം മൂലം - ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത്തരം ബോട്ടുകളിലെ മത്സ്യബന്ധനം തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സ്റ്റീൽ ഇവ ബോട്ടുകളായി മാറ്റാൻ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

മത്സ്യത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനും മെച്ചപ്പെട്ട വില ലഭിക്കുന്നതിനുമായി സ്ലറി ഐസ് യൂണിറ്റ് ബോട്ടുകളിൽ സ്ഥാപിക്കും. 

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന യന്ത്രവൽകൃത യാനങ്ങളിൽ ടോയ്ലറ്റ് ഘടിപ്പിക്കണം എന്ന നിയമം നിലവിലുണ്ട്. യാനങ്ങളിൽ പരിസ്ഥിതി സൗഹാർദ്ദ ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പദ്

താല്പര്യമുളള യാന ഉടമകൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും സഹിതം വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ അപേക്ഷ നൽകണം. അവസാന തീയതി 22/03/2023. ഫോൺ നം: 0484 2502768.

Share this story