പട്ടാപ്പകൽ വയോധികയ്ക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ
May 25, 2023, 22:03 IST

തിരുവനന്തപുരം: പട്ടാപ്പകൽ വയോധികയ്ക്ക് നേരെ ആക്രമണം നടത്തിയ ഒരാൾ പിടിയിൽ. വട്ടപ്പാറ സ്വദേശി ചിത്രസേനനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റോഡിൽ നടന്നു പോവുകയായിരുന്ന 68-കാരിയെ പിന്തുടർന്നെത്തിയാണ് ഇയാൾ ആക്രമിച്ചത്. മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു 68 വയസുകാരി. വയോധികയുടെ നിലവിളി കേട്ടോടിയെത്തിയ വഴിയാത്രക്കാരും സമീപ വാസികളുമാണ് ചിത്രസേനനെ തടഞ്ഞുവച്ചത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീകാര്യം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലും ഇയാൾ പ്രതിയാണ്.