Times Kerala

 കേരള ഐ.ടി പാർക്കുകളുടെ മീഡിയ, പബ്ലിക്ക് റിലേഷൻസ് സേവനങ്ങൾക്കായി ഡേവിഡ്സൺ പി.ആർ ആൻഡ് കമ്മ്യൂണിക്കേഷൻസിനെ ചുമതലപ്പെടുത്തി

 
 കേരള ഐ.ടി പാർക്കുകളുടെ മീഡിയ, പബ്ലിക്ക് റിലേഷൻസ് സേവനങ്ങൾക്കായി ഡേവിഡ്സൺ പി.ആർ ആൻഡ് കമ്മ്യൂണിക്കേഷൻസിനെ ചുമതലപ്പെടുത്തി
 

കൊച്ചി:  ജനുവരി മുതൽ ഡിസംബർ 2022 വരെയുള്ള കാലയളവിലേക്കുള്ള കേരള ഐ.ടി പാർക്കുകളുടെ മീഡിയ ആന്റ് പബ്ലിക് റിലേഷൻസ് സേവനങ്ങൾക്കായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേവിഡ്സൺ പിആർ ആൻഡ് കമ്മ്യൂണിക്കേഷൻസിനെ (ഡി.പി.സി) നിയമിച്ചു. ടെക്നോപാർക്ക് - തിരുവനന്തപുരം, ഇൻഫോപാർക്ക് - കൊച്ചി, സൈബർപാർക്ക് - കാലിക്കറ്റ്, അനുബന്ധ സാറ്റലൈറ്റ് പാർക്കുകൾ എന്നിവയുടെ എല്ലാ പി.ആർ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം ഡി.പി.സിയ്ക്കായിരിക്കും.

 കേരളത്തിലെ ഐ.ടി മേഖലയുടെ മുഖച്ഛായ മാറ്റുന്നതിൽ കേരള ഐ.ടി എന്നും മുൻപന്തിയിലാണെന്ന് കേരള സ്റ്റേറ്റ് ഐ.ടി പാർക്ക്സ് സി.ഇ.ഒ ജോൺ എം. തോമസ് പറഞ്ഞു. ഡേവിഡ്സൺ പി.ആർ ആൻഡ് കമ്മ്യൂണിക്കേഷൻസിന്റെ പിന്തുണയോടെ പാർക്കുകളുടെ ദൃശ്യപരത വർദ്ധിപ്പിക്കാനും ഐ.ടി മേഖലയുടെ വികസനത്തിന് വഴിയൊരുക്കാനും പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 കേരള സർക്കാരിന്റെ ഏറ്റവും മികച്ച സംരംഭങ്ങളിലൊന്നായ കേരള ഐ.ടി പാർക്കുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് തീർച്ചയായും ഒരു നേട്ടവും ബഹുമതിയുമാണെന്ന് ഡേവിഡ്സൺ പി.ആർ ആൻഡ് കമ്മ്യൂണിക്കേഷൻസ് സി.ഇ.ഒയും സ്ഥാപകനുമായ റിച്ചി ഡി അലക്‌സാണ്ടർ പറഞ്ഞു. കേരള ഐ.ടി പാർക്കുകളുടെ പ്രതിച്ഛായയെ ക്രിയാത്മകമായി വർദ്ധിപ്പിക്കുന്നതിനും ഐ.ടി കമ്പനികൾ, ജീവനക്കാർ, നിക്ഷേപകർ, ഡെവലപ്പർമാർ, സേവന ദാതാക്കൾ എന്നിവർക്ക് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനുള്ള ദൗത്യത്തിനായി പ്രവർത്തിക്കാനും ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story