മകളെ വില്പനക്കെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്; കേസെടുത്ത് പൊലീസ്
Sep 19, 2023, 09:06 IST

തൊടുപുഴ: മകളെ വിൽപനക്കെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തൊടുപുഴ സ്വദേശിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വിൽപനക്കെന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇത് കണ്ട ചിലർ പൊലീസിന്റെ ശ്രദ്ധയിൽ പ്പെടുത്തുകയായിരുന്നു. പോസ്റ്റ് പിന്നീട് നീക്കം ചെയ്തെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിന് കേസ് സൈബർ സെല്ലിനു കൈമാറിയതായും റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും തൊടുപുഴ എസ്.എച്ച്.ഒ സുമേഷ് സുധാകരൻ പറഞ്ഞു.