മണൽ മാഫിയയ്ക്കെതിരെ പോരാടിയ ഡാർളി അമ്മൂമ്മ വിടവാങ്ങി
Wed, 15 Mar 2023

തിരുവനന്തപുരം: നെയ്യാറിനെ കാർന്നുതിന്ന മണൽ മാഫിയയ്ക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധ നേടിയ ഡാർളി അമ്മൂമ്മ(90) അന്തരിച്ചു. ഇന്ന് വൈകിട്ട് അണ്ടൂർക്കോണം കെയർ ഹോമിൽ വെച്ചായിരുന്നു അന്ത്യം. നെയ്യാറ്റിൻകര ഓലത്താനിയിലെ കുടുംബവീടിന് സമീപത്ത് വ്യാപകമായി മണലെടുപ്പ് നടന്നതോടെയാണ് ഡാർളി ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയത്. നെയ്യാറിന്റെ തീരത്തുള്ള വീടിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ മണലെടുപ്പ് നടത്തിയ മാഫിയയ്ക്കെതിരെ ഏറെനാൾ ഡാർളി പ്രതിഷേധം നടത്തിയിരുന്നു. നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽനിന്ന് ക്ലാസ് ഫോർ ജീവനക്കാരിയായി വിരമിച്ചയാളാണ് ഡാർളി.