ക്ഷീരകര്‍ഷക അവാര്‍ഡ് വിതരണം മാര്‍ച്ച് 18ന്
Wed, 15 Mar 2023

കൊല്ലം: ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനും ജന്തു ക്ഷേമ പ്രവര്‍ത്തകനും മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന പുരസ്‌കാരങ്ങളുടെ വിതരണവും പരിപാടിയുടെ ഉദ്ഘാടനവും കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 18ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ജി.എസ് ജയലാല്‍ എം എല്‍എ അധ്യക്ഷനാകും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എ. കൗശിഗന്‍ മുഖ്യ പ്രഭാഷണം നടത്തും. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി അജിത്ത് ബാബു ‘കാലി വളര്‍ത്തല്‍ കാലത്തിനൊത്ത്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ അജിലാസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം ഹണി ബഞ്ചമിന്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ്, ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു, പഞ്ചായത്തംഗങ്ങള്‍, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.