Times Kerala

കൊച്ചി വിമാനത്താവളത്തിൽ 1.75 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

 
hthth

കൊച്ചി വിമാനത്താവളത്തിൽ നിന്ന് 1.75 കോടി രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് എയർ ഇൻ്റലിജൻസ് പിടികൂടി. ശനിയാഴ്ച രാവിലെ ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനാണ് അറസ്റ്റിലായത്.


ഇയാളുടെ ജീൻസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 2333 ഗ്രാം 24 കാരറ്റിൻ്റെ സ്വർണക്കട്ടി കണ്ടെത്തി. പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയിൽ 1,74,63,340 രൂപ വിലവരും. ഖാദർ ഗ്രീൻ ചാനൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ചത് ഉദ്യോഗസ്ഥരുടെ സംശയത്തിനിടയാക്കി. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിൻ്റെ ഭാഗമാണ് ഇയാൾ എന്നാണ് സൂചന. എയർ കസ്റ്റംസ് ഇൻ്റലിജൻസ് നെടുമ്പാശേരി വിമാനത്താവളത്തിൽ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണിത്.

Related Topics

Share this story