Times Kerala

ജോസ് കെ മാണിക്കെതിരായ വിമർശനം: ബിനു പുളിക്കക്കണ്ടത്തിനെ പുറത്താക്കി

 
ജോസ് കെ മാണിക്കെതിരായ വിമർശനം: ബിനു പുളിക്കക്കണ്ടത്തിനെ പുറത്താക്കി

കോട്ടയം: പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം വിരുദ്ധ പ്രവർത്തനത്തിനാണ് നടപടിയെന്ന് സി.പി.എം വ്യക്തമാക്കി.

ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകിയതിൽ ബിനു വിമർശനം ഉയർത്തിയിരുന്നു. ജോസ് കെ.മാണിയുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന ബിനു, സിപിഎമ്മിനും കേരള കോൺഗ്രസിനും (എം) ഒരേ സമയം തലവേദന ഉണ്ടാക്കിയിരുന്നു.

കേരള കോൺഗ്രസ് (എം) തന്റെ നഗരസഭാ അധ്യക്ഷ സ്ഥാനം തട്ടിക്കളഞ്ഞതിൽ പ്രതിഷേധിച്ച് 2023 ആദ്യം മുതൽ പൊതുപരിപാടികളിൽ കറുപ്പ് നിറത്തിലെ ഷർട്ട് ഇട്ട് ബിനു പ്രതിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭാ സീറ്റ് സിപിഎം ജോസ് കെ മാണിക്ക് നല്‍കുന്നത്.

Related Topics

Share this story