Times Kerala

 യു​വാ​ക്ക​ളു​ടെ തി​രോ​ധാ​നം അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു

 
യു​വാ​ക്ക​ളു​ടെ തി​രോ​ധാ​നം അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു
പാ​ല​ക്കാ​ട്: മു​ത​ല​മ​ട​യി​ലെ യു​വാ​ക്ക​ളു​ടെ തി​രോ​ധാ​ന​ക്കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്ന​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് കേ​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2021 ഓ​ഗ​സ്റ്റ് 30ന് ​രാ​ത്രിയാണ്  ച​പ്പ​ക്കാ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ സ്റ്റീ​ഫ​ന്‍, മു​രു​കേ​ശ​ന്‍ എ​ന്നി​വ​രെ കാ​ണാ​താ​യ​ത്.

ആ​ദ്യം ലോ​ക്ക​ല്‍ പോ​ലീ​സും തു​ട​ര്‍​ന്ന് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് കേ​സ് സം​സ്ഥാ​ന ക്രൈം ​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്. സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​സ്. ഷം​സു​ദ്ദീ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.  

Related Topics

Share this story