നടൻ ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന

dileep
 കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന നടക്കുന്നു . ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെയ്‌ഡ്‌  ന​ട​ക്കു​ന്ന​ത്.രാവിലെ 11.45-ഓടെയാണ്  ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിൻ്റെ വീട്ടിലേക്ക് എത്തിയത്. എന്നാൽ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് മതിൽ ചാടി കടന്ന് വീട്ടുപറമ്പിലേക്ക് പ്രവേശിച്ചു. പിന്നീട് ദിലീപിൻ്റെ സഹോദരി സ്ഥലത്ത് എത്ത് ഉദ്യോഗസ്ഥ‍ര്‍ക്ക് വീട് തുറന്നു കൊടുത്തു. ഇതോടെ ഇരുപത് അംഗ ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറി പരിശോധന തുടങ്ങി.  കേ​സി​ലെ തെ​ളി​വു​ക​ൾ തേ​ടി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 

Share this story