കൊട്ടാരക്കരയിൽ വീടുകളുടെ ഭിത്തിക്ക് വിള്ളൽ; ഭൂചലനമെന്നു സംശയം
Feb 7, 2024, 19:44 IST
![കൊട്ടാരക്കരയിൽ വീടുകൾക്ക് വിള്ളൽ; ഭൂചലനമെന്നു സംശയം](https://timeskerala.com/static/c1e/client/91214/uploaded/45dfbca345c85a64daa1571a66b3fdb6.webp)
കൊട്ടാരക്കര: അമ്പലപ്പുറം പാങ്ങോട് ഭാഗത്ത് കഴിഞ്ഞ രാത്രിയിൽ വീടുകളുടെ ഭിത്തിക്ക് വിള്ളലും നാശനഷ്ടങ്ങളും സംഭവിച്ചു. രണ്ടു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നേരിയ തോതിലുള്ള ഭൂചലനമാണെന്ന് സംശയിക്കപ്പെടുന്നു. രാത്രി 11-നാണ് സംഭവം നടന്നത്. പാങ്ങോട് രതീഷ് ഭവനിൽ രാജുവിന്റെ വീടിന്റെ ഭിത്തികൾക്ക് നല്ല രീതിയിൽ വിള്ളലുണ്ടായിട്ടുണ്ട്. പാത്രങ്ങൾ കുലുങ്ങുന്നതും താഴെ വീഴുന്നതുമായ ശബ്ദം കേട്ടാണ് ആളുകൾ ഉണർന്നത്. ചെറിയ രീതിയിലുള്ള കുലുക്കം അനുഭവപ്പെട്ടതായും പറയപ്പെടുന്നു. സംഭവത്തിന് പിന്നാലെ റവന്യു വകുപ്പ് അധികൃതർ ഇന്ന് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.