Times Kerala

സി പി എം പി ബിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സി പി എം പ്രകടനത്തിൽ നിരാശ

 
cpm flag
ന്യൂഡൽഹി: സി പി എം പി ബിക്ക് കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തിൽ നിരാശ. പി ബി പ്രസ്താവനയിൽ വ്യക്തമാക്കിയത് ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലും നടക്കുമെന്നാണ്. തോൽവിയെ കുറിച്ച് പഠിക്കാൻ എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും നിർദേശം നൽകുകയുണ്ടായി. പി ബിയുടെ വിലയിരുത്തൽ അതാത് കമ്മിറ്റികളിൽ നിന്നും റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും. കേരളത്തിലെ സ്ഥിതി സംബന്ധിച്ച് സി പി എം പി ബിയിൽ ചർച്ച നടന്നു. യോഗത്തിൽ ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബി ജെ പിയുടെ വളർച്ച തിരിച്ചറിയാൻ സാധിച്ചില്ലെന്നും വിമർശനം ഉണ്ടായി. കൂടാതെ, തൃശൂരിലെ സ്ഥിതി അടക്കം ആഴത്തിൽ പഠിക്കണമെന്നും നിർദേശിക്കുകയുണ്ടായി. കേന്ദ്ര കമ്മിറ്റി യോഗം ഈ മാസം അവസാനം ചേരും. എന്തൊക്കെ തിരുത്തൽ വേണമെന്ന് തുടർന്നാണ് ആലോചിക്കുക. 

Related Topics

Share this story