Times Kerala

 സിപിഐഎമ്മിന് 15 സീറ്റ്, കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ്; എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി

 
 സിപിഐഎമ്മിന് 15 സീറ്റ്, കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ്; എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി
 

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 15 സീറ്റില്‍ സി.പി.ഐ.എമ്മും നാല് സീറ്റില്‍ സി.പി.ഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും. കേരള കോണ്‍ഗ്രസ് എം രണ്ടാമതൊരു സീറ്റും, ആര്‍.ജെ.ഡി ഒരു ലോക്‌സഭാ സീറ്റും ആവശ്യപ്പെട്ടെങ്കിലും സിപിഐഎം അംഗീകരിച്ചില്ല.

 
ആര്‍.ജെ.ഡിയും ഒരു ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഘടകകക്ഷികള്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം നിലപാട് എടുത്തു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 14ന് ജില്ല എല്‍ഡിഎഫ് യോഗങ്ങള്‍ ചേരും.

  

Related Topics

Share this story