സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും: ശോഭാ സുരേന്ദ്രൻ
![സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും: ശോഭാ സുരേന്ദ്രൻ](https://timeskerala.com/static/c1e/client/91214/uploaded/ba09d573da04575a83e9ef51a3343d12.webp)
ഹരിപ്പാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റത്തിൽ വിറളിപിടിച്ച സിപിഎം ഗുണ്ടകൾ പോലീസ് സംരക്ഷണയിൽ ബിജെപി പ്രവർത്തകർക്കെതിരേ ആക്രമണം അഴിച്ചുവിടാൻ നോക്കിയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. അക്രമികൾക്കു പരോക്ഷ പിന്തുണ നൽകുകയും ഇരകൾക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്ന കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംവിധാനം, തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് തുടർന്നാൽ ദുഖിക്കേണ്ടിവരുമെന്നും ശോഭാ പറഞ്ഞു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ബിജെപി ഹരിപ്പാട് മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ്, ഭാര്യയും ബിജെപി കുമാരപുരം പഞ്ചായത്ത് സമിതി പ്രസിഡന്റുമായ രാജി സുമേഷ് എന്നിവർക്കെതിരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കുമാരപുരത്തു നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കവെയാണ് ശോഭ ഇക്കാര്യം പറഞ്ഞത്.