Times Kerala

സി​പി​എം അ​ഴി​ഞ്ഞാ​ടാ​ൻ നോ​ക്കി​യാ​ൽ തി​രി​ച്ച​ടി​ക്കും: ശോ​ഭാ സു​രേ​ന്ദ്ര​ൻ

 
സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാര്‍ത്തകള്‍  തെറ്റ് : ശോഭ സുരേന്ദ്രന്‍

ഹ​രി​പ്പാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​ൽ വി​റ​ളി​പി​ടി​ച്ച സി​പി​എം ഗു​ണ്ട​ക​ൾ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​കരെ ആക്രമിക്കാൻ നോ​ക്കി​യാ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി ഉണ്ടാകുമെന്ന് ​​ആ​ല​പ്പു​ഴ​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ൻ വ്യക്തമാക്കി.

ബി​ജെ​പി ഹ​രി​പ്പാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ്, ഭാ​ര്യ​യും ബി​ജെ​പി കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജി സു​മേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രേ ഉണ്ടായ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​മാ​ര​പു​ര​ത്തു സംഘടിപ്പിച്ച പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശോ​ഭ സുരേന്ദ്രൻ.

അ​ക്ര​മി​ക​ൾ​ക്കു പ​രോ​ക്ഷ പി​ന്തു​ണ ന​ൽ​കു​ക​യും ഇ​ര​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി എടുക്കുകയും  ചെ​യ്യു​ന്ന കാ​യം​കു​ളം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​വി​ധാ​നം, തീ​ക്കൊ​ള്ളി​കൊ​ണ്ട് ത​ല​ചൊ​റി​യു​ന്ന​ത് തു​ട​ർ​ന്നാ​ൽ ദു​ഖി​ക്കേ​ണ്ടി​വ​രു​മെ​ന്നും ശോ​ഭാ പ​റ​ഞ്ഞു.

Related Topics

Share this story