Times Kerala

സി.പി.എം വടകരയിലെ ജനങ്ങളോട് മാപ്പ് പറയണം: ടി സിദ്ധിഖ് 

 
 ടി. ​സി​ദ്ധി​ഖ് എം​എ​ൽ​എ​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

കോഴിക്കോട്: സി.പി.എം വടകരയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം ജനകീയ വിഷയങ്ങൾ ഉയർത്തിപിടിക്കുന്നതിന് പകരം വർഗീയ പ്രചാരണങ്ങൾ നടത്തുകയാണ്. വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന പ്രാകൃത ശൈലിയാണ് അവർ സ്വീകരിച്ചത്. വടകര കോഴിക്കോട് മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഒരു തെളിവാണ്. തീ തുപ്പുന്ന വർഗീയത ആളികത്തിക്കുന്ന രീതി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.എം ചെയ്യാൻ പാടില്ലാത്തതാണെന്നും സിദ്ധിഖ് വ്യക്തമാക്കി.

അവരുടെ കയ്യിൽ നിന്ന് തന്നെ സൈബർ ബോംബും പാനൂരിലെ ബോംബും പൊട്ടിച്ചിതറി. സൈബർ ബോംബിന്റെ ഉറവിടം കണ്ടുപിടിക്കാൻ പോലീസ് ശ്രമം നടത്താതത് ഉറവിടം സിപി.എം തന്നെയാണെന്നതിന്റെ തെളിവാണെ അദ്ദേഹം കൂട്ടിച്ചേർത്തു.
 

Related Topics

Share this story