Times Kerala

ദേശീയ നേതാക്കളെ രാജ്യസഭയിലേക്ക് പരിഗണിച്ച് സിപിഎമ്മും സിപിഐയും: എൽഡിഎഫിൽ ചര്‍ച്ച തുടരുന്നു
 

 
ഇ​ന്ത്യാ മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി; നാ​ലു സീ​റ്റി​ൽ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് സി​പി​ഐ

ഡൽഹി: രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ ചർച്ചകൾ പുരോഗമിക്കുന്നു. ദേശീയ നേതാക്കളുൾപ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യ മുന്നണി ശക്തി പ്രകടമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. എന്നാൽ സംസ്ഥാനത്തെ നേതാക്കൾ തന്നെ മതിയെന്ന അഭിപ്രായം കേരളത്തിലെ ചില മുതിർന്ന നേതാക്കൾ മുന്നോട്ട് വെക്കുന്നുണ്ട്. തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. 

രണ്ടാമത്തെ സീറ്റ് തങ്ങൾക്ക് തന്നെ കിട്ടുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് വിവരം.

Related Topics

Share this story