സി.പി.എം ബ്രാഞ്ച് സെക്രട്ടറി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍

 സി.പി.എം ബ്രാഞ്ച് സെക്രട്ടറി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍
 കാസർകോട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും പെയിന്റിങ്ങ് തൊഴിലാളിയുമായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കൊയാമ്പുറത്തെ ബാലന്‍-ജാനകി ദമ്പതികളുടെ മകന്‍ പ്രിയേഷ് എന്ന 32-കാരനാണ് മരിച്ചത്. സി.പി.എം കൊയാമ്പുറം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്‌.ഐ നീലേശ്വരം മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ്. അതേസമയം, ആത്മഹത്യ ചയ്യാനുള്ള തരത്തിൽ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നായിരുന്നു. ഇന്നാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Share this story