Times Kerala

സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചതായി പരാതി

 
സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചതായി പരാതി. കഴിഞ്ഞ തവണ അനുവദിച്ചതിന്റെ പകുതി പണം പോലും ഈ ബജറ്റിൽ അനുവദിച്ചില്ല. മുന്നണി മര്യാദ ലംഘിച്ചെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഈ വിഷയം എൽഡിഎഫിൽ ഉന്നയിക്കും. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അതൃപ്‌തി അറിയിക്കും. അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ കൊടുത്തില്ല.

എന്നാൽ പ്രശ്നം വഷളാക്കേണ്ടെന്ന് സിപിഐഎം ആവശ്യം ഉന്നയിച്ചു. സിപിഐ മന്ത്രിമാരുടെ അതൃപ്‌തി പരിഹരിക്കണമെന്ന് സിപിഐഎമ്മിൽ പൊതുവെയുള്ള അഭിപ്രായം. ബജറ്റ് നിയമസഭയിൽ പാസാക്കും മുമ്പ് കൂടുതൽ പണം അനുവധിക്കാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ രംഗത്തുവന്നിരുന്നു. സപ്ലൈകോയ്ക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം അറിയിച്ചത്. ബജറ്റിൽ കുടിശ്ശിക തീർക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു.

Related Topics

Share this story