Times Kerala

 സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

 
 സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു
 ന്യൂഡല്‍ഹി:  സിപിഐ നേതാവും ദേശീയ സെക്രട്ടറിയുമായിരുന്ന അതുല്‍ കുമാര്‍ അഞ്ജാന്‍ (70)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അന്ത്യം. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതനായ അദ്ദേഹം ഒരു മാസമായി ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറിയാണ്. 1977 ല്‍ ലഖ്നൗ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായിയുന്നു. പിന്നാലെയായിരുന്നു രാഷ്ട്രീയ പ്രവേശം

Related Topics

Share this story