അസാപില്‍ കോഴ്സുകള്‍
Feb 8, 2024, 23:25 IST
![നൂതന തൊഴില്‍ സാധ്യതകളുടെ പുതുലോകം തുറന്നിട്ട് അസാപിന്റെ ഹൃസ്വകാല കോഴ്സുകള്‍](https://timeskerala.com/static/c1e/client/91214/uploaded/c73536e4a1d67fdaabbe7a117a95fbfd.jpeg)
ആലപ്പുഴ: കേരള സര്‍ക്കാരിന്റെ നൈപുണി വികസന പരിശീലന സ്ഥാപനമായ ചെറിയ കലവൂരിലെ അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ആരംഭിക്കുന്ന 10 ദിവസം ദൈര്‍ഘ്യമുള്ള, ജി.എസ്.ടി വിത്ത് ടാലി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കോമേഴ്സ് അടിസ്ഥാന യോഗ്യതയുള്ള, 18- 45 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടാലി സര്‍ട്ടിഫിക്കേഷനും കേരള സര്‍ക്കാരിന്റെ നൈപുണി പരിശീലന സ്ഥാപനമായ അസാപ് കേരളയുടെ സര്‍ട്ടിഫിക്കേഷനും ലഭിക്കും. വിവരങ്ങള്‍ക്ക്: 6282095334, 8078069622, 9495999680.