സഹകരണ സർവീസ് പരീക്ഷാബോർഡ് പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു

exam
 

വിവിധ തസ്തികകളിലേക്ക് സഹകരണ സംഘം / ബാങ്ക് റിപ്പോർട്ട് ചെയ്യുന്ന പ്രകാരമുള്ള ഒഴിവുകളിലേക്ക് ഏപ്രിൽ, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഡെപ്യൂട്ടി രജിസ്ട്രാർ അറിയിച്ചു. വിജ്ഞാപനങ്ങളുമായി ബന്ധപ്പെട്ട പരീക്ഷകൾ യഥാക്രമം 2023 ആഗസ്റ്റ്, ഡിസംബർ, 2024 ഏപ്രിൽ മാസങ്ങളിലായി നടത്തും. മുല്യനിർണയത്തിനുശേഷം ബന്ധപ്പെട്ട സംഘങ്ങൾ / ബാങ്കുകൾ ഇന്റർവ്യൂ മാർക്ക് ലഭ്യമാക്കുന്ന മുറയ്ക്ക് എത്രയും വേഗം റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ച് അഡ്വൈസ് നടപടികൾ കൈക്കൊള്ളും. അടുത്ത വിജ്ഞാപനം 2023 ഏപ്രിൽ 24ന് പുറപ്പെടുവിക്കും. ഏപ്രിൽ 10 നകം സംഘങ്ങൾ / ബാങ്കുകൾ ലഭ്യമാക്കുന്ന ഒഴിവുകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും.

ജീവനക്കാർക്കായുള്ള യോഗ്യത നിർണയ പരീക്ഷയ്ക്കുള്ള വിജ്ഞാപനങ്ങൾ മേയ്, നവംബർ മാസങ്ങളിൽ പുറപ്പെടുവിക്കും. തുടർന്ന് 2023 ജൂലൈ, 2024 ജനുവരി മാസങ്ങളിലായി യഥാക്രമം പരീക്ഷകൾ നടത്തും.

Share this story