Times Kerala

 ഇൻസ്​റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം, മർദനം; ഒമ്പതുപേർ അറസ്റ്റിൽ

 
 ഇൻസ്​റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം, മർദനം; ഒമ്പതുപേർ അറസ്റ്റിൽ
 

മാ​വേ​ലി​ക്ക​ര: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഫോ​ട്ടോ പോ​സ്​​റ്റ്​ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ മ​ർ​ദ​നമേറ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​കേ​സു​ക​ളി​ലാ​യി സ്തീ​ക​ള​ട​ക്കം ഒ​മ്പ​തു​പേരെ അറസ്റ്റ് ചെയ്തു.   11പേ​ർ​ക്കെ​തി​രെ​യാ​ണ്​ കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ച​വ​റ ചോ​ലെ​പ്പാ​ടം ഭാ​ഗ​ത്ത് വി​ഷ്ണു​ഭ​വ​നം വീ​ട്ടി​ൽ ദീ​ലി​പ് കു​മാ​റി​ന്‍റെ ഭാ​ര്യ ദീ​പ (37), മ​ക​ൻ പ്ര​ണ​വ് (19), പ്ര​ണ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ച​വ​റ വ​ട​ക്കും​ത​ല കി​ര​ൺ ഭ​വ​ന​ത്തി​ൽ കി​ര​ൺ (19), തേ​വ​ല​ക്ക​ര ന​ല്ല​ത​റ വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ അ​ഖി​ൽ (19), ച​വ​റ വ​ട​ക്കും​ത​ല ര​ജ​നീ​ഷ് ഭ​വ​ന​ത്തി​ൽ ര​ജ​നീ​ഷ്​ (22), ച​വ​റ വ​ട​ക്കും​ത​ല കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (19) എ​ന്നി​വ​രെ​യും ക​ണ്ണ​മം​ഗ​ലം ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ര്‍ഡി​ൽ തോ​ട്ടു​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ സ​തീ​ഷ് (43), ഭാ​ര്യ സു​സ്മി​ത (40), സ​തീ​ഷി​ന്‍റെ ഇ​ള​യ​സ​ഹോ​ദ​ര​ൻ സു​രേ​ഷ്​ (41) എ​ന്നി​വ​രെ​യാ​ണ്​ മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.30ന്​ ​മ​റ്റം തെ​ക്ക്​ വ​ട​യി​രേ​ത്ത്​ വീ​ടി​നു​സ​മീ​പ​മാ​ണ്​ സം​ഭ​വം നടന്നത്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ​നി​ന്ന്​ എ​ത്തി​യ സം​ഘ​വും മ​റ്റം തെ​ക്ക്​ വ​ട​യി​രേ​ത്ത്​ വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സ​തീ​ഷും കു​ടും​ബ​വും ത​മ്മി​ലാ​യി​രു​ന്നു ത​ർ​ക്കു​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്. ദീ​പ​യു​ടെ മ​ക​ൻ വി​വാ​ഹം ക​​ഴി​ക്കാ​നി​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ​ക്കു​റി​ച്ച്​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ മോ​ശ​മാ​യ പോ​സ്​​റ്റ്​ ഇ​ട്ട​ത്​ ചോ​ദി​ക്കാ​നെ​ത്തി​യ​താ​ണ്​ ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.  

Related Topics

Share this story