Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeKerala'ബൈ ബൈ പിണറായി' ഫ്ലക്സിനെച്ചൊല്ലി തർക്കം: 7 CPM പ്രവർത്തകർക്കെതിരെ കേസ്...

‘ബൈ ബൈ പിണറായി’ ഫ്ലക്സിനെച്ചൊല്ലി തർക്കം: 7 CPM പ്രവർത്തകർക്കെതിരെ കേസ് | CPM

🎙️ Latest Podcast

കൊച്ചി: കളമശ്ശേരി മണ്ഡലത്തിൽ സ്ഥാപിച്ച ‘ബൈ ബൈ പിണറായി’ ഫ്ലക്സിനെ ചൊല്ലിയുള്ള തർക്കത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.(Controversy over ‘Bye Bye Pinarayi’ flex board, Case filed against 7 CPM workers)

കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ‘ബൈ ബൈ പിണറായി’ എന്നെഴുതിയ ഫ്ലക്സ് സ്ഥാപിച്ചത്. എന്നാൽ രാത്രിയോടെ ഈ ഫ്ലക്സ് കത്തിച്ചു കളഞ്ഞു. ഫ്ലക്സ് നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസിൽ പരാതി നൽകിയതിലെ പ്രകോപനത്തെത്തുടർന്ന് അടുവാശ്ശേരിയിലെ ‘ഇന്ദിരാ ഭവൻ’ ഓഫീസിൽ ചിലർ അതിക്രമിച്ച് കയറി അക്രമം നടത്തിയതായി കോൺഗ്രസ് ആരോപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.