നിയന്ത്രണം ഫലം കണ്ടു; ലോഡ് ഷെഡിംഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി
May 9, 2024, 19:19 IST
![നിയന്ത്രണം ഫലം കണ്ടു; ലോഡ് ഷെഡിംഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി](https://timeskerala.com/static/c1e/client/91214/uploaded/0bf05f266331d8ff2b9001c7072facf7.jpg)
തിരുവനന്തപുരം: മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി. നിലവിൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായതിനാൽ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു.
ഉപഭോഗം കൂടുതലുള്ള കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി ഉപഭോഗം കുറക്കാനുള്ള നിർദ്ദേശങ്ങളും യോഗം ചർച്ചചെയ്തു.
രാത്രി ഒന്പതിന് ശേഷം അലങ്കാരവിളക്കുകൾ പരസ്യബോർഡുകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നും എസി 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കാനും പൊതുജനങ്ങളോട് കെഎസ്ഇബി നിർദ്ദേശം നൽകി.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)