ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമം, സ്വപ്നയ്ക്കെതിരെ കേസെടുത്ത് തളിപ്പറന്പ് പോലീസ്
Sat, 18 Mar 2023

കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെയും വിജേഷ് പിള്ളയ്ക്കെതിരെയും തളിപ്പറമ്പ് പോലീസ് കേസ് എടുത്തു. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതിനിടെ കർണാടകയിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാൻ വിളിപ്പിച്ചു. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ പിന്നിട്ടു. സ്വപ്നയും സരിത്തും മഹാദേവപുര പോലീസ് സ്റ്റേഷനിലുണ്ട്.