Times Kerala

ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ; സ്വപ്നക്കും വിജേഷിനുമെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും
 

 
ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ; സ്വപ്നക്കും വിജേഷിനുമെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ആക്ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. സിപിഐ എം പരാതിയിൽ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈം ബ്രാഞ്ചിന് കൈമാറുക. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സമാനമായ മറ്റൊരു പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.

Related Topics

Share this story