ഗൂഢാലോചനയും വ്യാജരേഖയും; സ്വപ്‌ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരെ കേസെടുത്തു

efef4e


സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഎം തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. .

വിജേഷിനെയും സ്വപ്നയെയും പ്രതികളാക്കി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാൽ മിണ്ടാതിരിക്കാനാവില്ലെന്നും അതിനാലാണ് കേസെടുത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതിനിടെ സ്വപ്ന സുരേഷിനെ കർണാടകയിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചു. സ്വപ്‌ന നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

Share this story