Times Kerala

ആലപ്പുഴയിലും കണ്ണൂരിലും കോൺഗ്രസിന് പുതിയ സ്ഥാനാർത്ഥികൾ

 
മധ്യപ്രദേശിൽ മാത്രം ബിജെപി മുന്നിൽ; മറ്റ് രണ്ട് സംസ്ഥാനത്തും കോൺഗ്രസിന് തന്നെ മേൽക്കൈ; രാജസ്ഥാനിൽ മാറിമറിയുന്നു

തൃശ്ശൂർ: കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം തൃശ്ശൂരിൽ നടന്നു. പ്രഥമയോഗത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ നടന്നു. ആലപ്പുഴ കണ്ണൂർ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനം.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കോൺഗ്രസിന് പരാജയമായിരുന്നു. കണ്ണൂരിൽ സിറ്റിങ്ങ് എംപിയായ കെ സുധാകരൻ മത്സരിക്കുന്നില്ലെന്ന് തീരുമാനം അറിയിച്ചിരുന്നു. ആലപ്പുഴയിലെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുമ്പോൾ കെ സി വേണുഗോപാലിൻ്റെ അഭിപ്രായം പരിഗണിക്കണമെന്ന നിലപാട് യോഗത്തിലെടുത്തു. ആലപ്പുഴയിലും കണ്ണൂരും എൽഡിഎഫ് സ്ഥാനാർത്ഥികൾ ആരാണെന്ന് നോക്കിയതിന് ശേഷം മാത്രം സ്ഥാനാർത്ഥിയെ തീരുമാനിക്കാമെന്നാണ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം. സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമതീരുമാനം തുടർചർച്ചകൾക്ക് ശേഷം മതിയെന്നും ധാരണയായി.


 

Related Topics

Share this story