മഹാരാജാസിലെ സംഘര്‍ഷം: പ്രതികളായ എട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒളിവിലെന്നു പോലീസ്
Wed, 12 Jan 2022

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരില്‍ എട്ടു പേര് ഒളിവിലെന്നു പോലീസ്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു. ഇടുക്കി ഗവണ്മെന്റ് എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനായ ധീരജിനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഹാരാജാസിൽ സംഘർഷം നടന്നത്. 10 കെഎസ്യു പ്രവർത്തകർക്കാണ് സംഘർഷത്തിൽ ഗുരുതര പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.അതേസമയം സംഘര്‍ഷത്തില്‍ പങ്കാളികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജ് ഹോസ്റ്റലില്‍ കഴിയുന്നുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കോളജ് ഹോസ്റ്റലിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് കോളജും ഹോസ്റ്റലും 10 ദിവസത്തേക്ക് അടച്ചു.