അയൽവാസികൾ തമ്മിൽ സംഘർഷം; അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വ​തി​ക്ക് വെ​ട്ടേ​റ്റു

 അയൽവാസികൾ തമ്മിൽ സംഘർഷം; അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വ​തി​ക്ക് വെ​ട്ടേ​റ്റു

 

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വ​തി​ക്ക് വെ​ട്ടേ​റ്റു. അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ണ്ടായ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ചാ​ള​യൂ​ര്‍ സ്വ​ദേ​ശി പാ​പ്പാ​ത്തി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്കേ​റ്റ പാ​പ്പാ​ത്തി​യെ അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ലെ കോ​ട്ട​ത്ത​റ ട്രൈ​ബ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. നേരത്തെ തന്നെ അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ല്‍ വ​സ്തു​ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും അ​യ​ല്‍​വാ​സി​യാ​യ ഗു​രു​സ്വാ​മി എ​ന്ന​യാ​ള്‍ പാ​പ്പാ​ത്തി​യു​ടെ ത​ല​യ്ക്ക് വെ​ട്ടു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ഗു​രു​സ്വാ​മി ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പാ​പ്പാ​ത്തി​യു​ടെ മൊ​ഴി.

Share this story