ഡാക്ക് അദാലത്ത് 23 ന് 16 വരെ പരാതികള്‍ നല്‍കാം
Tue, 14 Mar 2023

തപാല്‍ വകുപ്പ് പാലക്കാട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ മാര്‍ച്ച് 23 ന് രാവിലെ 10 ന് ഡാക്ക് അദാലത്ത് നടത്തുന്നു. സേവിഗ്‌സ് ബാങ്ക്, മണി ഓര്‍ഡര്‍,രജിസ്‌റ്റേഡ്-സ്പീഡ് തപാല്‍, സാധാരണ കത്തുകള്‍ സംബന്ധിച്ച പരാതികള്‍, ദീര്‍ഘകാലമായി പരിഹരിക്കപ്പെടാത്ത പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ മാര്‍ച്ച് 16 നകം സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, പാലക്കാട് വിലാസത്തില്‍ നല്‍കണം. ഫോണ്‍- 0491-2544740,2545850,2548400