Times Kerala

മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍; വിജിലന്‍സ് പിടികൂടിയത് രണ്ടുലക്ഷത്തോളം രൂപ 

 
ഹോളി ആഘോഷം; ദില്ലിയില്‍ ഒറ്റ ദിവസം വിറ്റത് 26 ലക്ഷം കുപ്പി മദ്യം
കണ്‍സ്യൂമര്‍ ഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പനയ്ക്ക് കമ്മിഷന്‍ വാങ്ങുന്നതായി കണ്ടെത്തൽ. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് സംഘടിപ്പിച്ച പരിശോധനയില്‍ മദ്യ കമ്പനി ഏജന്റില്‍ നിന്നും രണ്ടുലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റിലാണ് പരിശോധന സംഘടിപ്പിച്ചത്. കഴിഞ്ഞ മാസം വില്‍പന നടത്തിയ വകയിലുള്ള 8000 രൂപയോളം കമ്മിഷന്‍ മദ്യ കമ്പനിയുടെ ഏജന്റ് സെയില്‍സ്മാന് കൈമാറുന്നത് കൈയ്യോടെ വിജിലന്‍സ് പിടികൂടുകയായിരുന്നു. പ്രീമിയം കൗണ്ടറിലെ മേശയില്‍ വിവിധ കമ്പനികള്‍ നല്‍കിയ രൂപയും കണ്ടെടുത്തിട്ടുണ്ട്. 

Related Topics

Share this story