HomeKerala'രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും, ചിലപ്പോൾ മുഖ്യമന്ത്രിയെ...

‘രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും, ചിലപ്പോൾ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും’: നിക്ഷേപകരെ കണ്ട സംഭവത്തിൽ മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: കൊച്ചിയിൽ നിക്ഷേപകരെ കണ്ട സംഭവത്തിൽ മാധ്യമ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി വി. ഡി. സതീശൻ. ചില കാര്യങ്ങളിൽ രഹസ്യമായും അല്ലാതെയും നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തേണ്ടി വരുമെന്നും, സംസ്ഥാനത്ത് ഗൗരവകരമായ പ്രളയ സാഹചര്യം നിലനിൽക്കുമ്പോൾ മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(CM VD Satheesan clarifies Kochi investor meeting and announces flood relief measures)

ചിലപ്പോള്‍ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാന്‍ എറണാകുളത്ത് ഉണ്ടതുകൊണ്ടാണ് അവര്‍ അവിടെ വന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഗതാഗതമന്ത്രി ഖേദം പ്രകടിപ്പിച്ചതിനാൽ ഇനി ആ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാലവർഷക്കെടുതി നേരിടുന്നതിനായി നിരവധി ആശ്വാസ നടപടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് ഇതുവരെ 26 പേർ മരണപ്പെടുകയും 4 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകും. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട രാജേഷിന്റെ വീട് സർക്കാർ നിർമ്മിച്ച് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വിളനാശത്തിനുള്ള നഷ്ടപരിഹാര തുകയിൽ 25 ശതമാനം വർദ്ധനവ് വരുത്തി. വെള്ളപ്പൊക്കത്തിൽ കടകളും ഉപജീവനമാർഗ്ഗവും നശിച്ച ചെറുകിട വ്യാപാരികൾക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം നൽകും. കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന് സംവിധാനമൊരുക്കും. ഡാം മാനേജ്‌മെന്റിനായി നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിക്കും. നദികളിലെയും ഡാമുകളിലെയും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യും.

നദീതീര കയ്യേറ്റങ്ങൾ കണ്ടെത്താൻ ലാൻഡ് ഓഡിറ്റിംഗ് നടത്തും. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മാണം വേഗത്തിലാക്കാനും ആവശ്യമായ ഇടങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കാനും ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന പുനർഗേഹം പദ്ധതിയിലെ പരാതികൾ പരിഹരിച്ച് പുതിയ പദ്ധതി ഉടൻ പ്രഖ്യാപിക്കും.

Story Summary

Chief Minister V. D. Satheesan justified his meeting with investors in Kochi and announced comprehensive relief measures for monsoon victims, including ₹8 lakh compensation for the deceased and ₹10,000 assistance for affected small traders. He also announced AI integration for dam management and new coastal protection schemes.

WhatsApp Channel Banner

Latest updates

തമിഴ്‌നാട് ബജറ്റ്: 2031-ഓടെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക...

ചെന്നൈ: തമിഴ്‌നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി ഡോ. എൻ. മേരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ലക്ഷ്യമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്....

പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നു: ക്രസ്റ്റ് ഗേറ്റുകൾ തുറന്നു,...

തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നതായി തൃശൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് കൂടുതൽ...

‘അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു, അവസരങ്ങൾ വർദ്ധിച്ചു’: ആർട്ടിക്കിൾ 370...

ന്യൂഡൽഹി: ആർട്ടിക്കിൾ 370, 35(A) എന്നിവ റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സമഗ്ര വികസനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റ് 5-ന് എടുത്ത...

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകം: കുറ്റപത്രം ഉടൻ നൽകാൻ...

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.(Kerala High...

3 ചക്രവാതച്ചുഴികൾ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന്...

തിരുവനന്തപുരം: തെക്കൻ കർണാടക, തെക്കൻ തമിഴ്‌നാട്-പുതുച്ചേരി, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങൾക്ക് മുകളിലായി രൂപപ്പെട്ട മൂന്ന് ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് 5 മുതൽ...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...