മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന്റെ പേരിൽ മംഗളൂരുവിൽ മലയാളി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് റാഗിംഗിന്റെ ഭാഗമായി ക്രൂരമർദ്ദനം. മംഗളൂരു ശ്രീനിവാസ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Keralite First Year Students Assaulted For Wearing Black Shoes In Mangaluru College)
ഗുജ്ജാരകെരേയിലെ ഒരു ചായക്കടയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. കറുത്ത ഷൂസ് ധരിച്ചെത്തിയതിനെ ചോദ്യംചെയ്ത് സീനിയർ വിദ്യാർത്ഥികൾ തങ്ങളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പോലീസിന് മൊഴി നൽകി.
ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ചതിന് പിന്നിലും മലയാളി വിദ്യാർത്ഥികൾ തന്നെയാണെന്നാണ് വിവരങ്ങൾ. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാണ്ഡേശ്വർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളേജിലെ ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ 6 രണ്ടാം വർഷ വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Story Summary
Two first-year Keralite students were brutally assaulted in Mangaluru’s Srinivas College by their seniors for wearing black shoes. Pandeshwar police registered a case against six second-year Keralite students following the ragging incident.


