Times Kerala

എസ് എസ് എൽ സി പരീക്ഷയിൽ വിജയം നേടിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

 
സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നാലെ വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സംസ്ഥാനത്ത് 4,27,153 പേർ പരീക്ഷ എഴുതിയതിൽ 99.69 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് ഏറെ സന്തോഷകരമായ വാർത്തയാണെന്നും തിളക്കമാർന്ന വിജയം കൈവരിച്ച എല്ലാ കുട്ടികൾക്കും ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ്യത നേടാൻ കഴിയാതെ പോയവർ നിരാശരാകാതെ അടുത്തയവസരത്തിൽ വിജയം കൈവരിക്കാൻ കൃത്യമായി തയ്യാറെടുപ്പുകൾ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദേശയാത്രക്ക് പോയ പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്.

Related Topics

Share this story