Times Kerala

 ശാന്തതയുടെ പരമാനന്ദം കണ്ടെത്തുവാന്‍ ആലപ്പുഴയിലെ ക്ലബ്ബ് മഹീന്ദ്ര  അരൂക്കുറ്റി

 
 ശാന്തതയുടെ പരമാനന്ദം കണ്ടെത്തുവാന്‍ ആലപ്പുഴയിലെ ക്ലബ്ബ് മഹീന്ദ്ര  അരൂക്കുറ്റി
 

ആഡംബരവും പാരമ്പര്യവും ഒത്തുചേര്‍ന്ന് നിങ്ങളെ സ്വാഗതം ചെയ്യുന്ന ഒരിടമാണ് ആലപ്പുഴയുടെ ഹൃദയ ഭാഗത്തുള്ള ക്ലബ്ബ് മഹീന്ദ്ര അരൂക്കുറ്റി.  ഹരിതാഭമായ 43 ഏക്കറുകളിലെ ഈ മാസ്റ്റര്‍പീസ് കേരളാ റിസോര്‍ട്ട് ഊര്‍ജ്ജസ്വലമായ പ്രാദേശിക സംസ്ക്കാരവും വൈവിധ്യമാര്‍ന്ന വാസനകളും അവിസ്മരണീയമായ അവധിക്കാല അനുഭവങ്ങളുമാണ് നിങ്ങള്‍ക്കു നല്‍കുക.

കുലീനമായി രൂപകല്‍പന ചെയ്ത 82 മുറികളും അതിന്‍റെ ഓരോ കോണിലും നല്‍കിയിരിക്കുന്ന അതീവ ശ്രദ്ധയുമെല്ലാം വഴി സൗകര്യങ്ങളുടെ സങ്കേതമാണ് ക്ലബ്ബ് മഹീന്ദ്ര ഉറപ്പാക്കുന്നത്.  ഭൂപ്രകൃതിയോട് സമന്വയപ്പെട്ടു നില്‍ക്കുന്ന ഇതിന്‍റെ വാസ്തുശില്‍പ രീതികള്‍ അതിന്‍റെ ഏറ്റവും ഉന്നത നിലയില്‍ അവതരിപ്പിക്കുകയാണ്.  വിനോദങ്ങളും ശാന്തതയും അതിന്‍റെ സവിശേഷമായ രീതിയില്‍ ചാലിച്ചെടുത്ത് ആത്മീയതയുടെ സ്പര്‍ശത്തോടെയാണ് അവതരിപ്പിക്കുന്നത്. സ്വാദിഷ്ടമായ വിഭവങ്ങള്‍ മുതല്‍ കരകൗശല വസ്തുകളും ആകര്‍ഷകമായ ക്രൂസുകളും എല്ലാം റിസോര്‍ട്ടിലെ ആഹ്ലാദകരമായ സാധ്യതകളാണ് തുറന്നു നല്‍കുന്നത്.

വിശാലമായ സ്വിമ്മിങ് പൂളുകളും അത്യൂധുനീക സ്പായും മികച്ച പുല്‍ത്തകിടികളുമെല്ലാം ശാന്തതയുടെ ഒരു ലോകത്തേക്കു നിങ്ങളെ നയിക്കും.  ശാന്തമായ അരൂക്കുറ്റി പട്ടണം നിങ്ങള്‍ക്ക് കേരളത്തിലെ കായലിന്‍റെ അനുഭവങ്ങള്‍ പ്രദാനം ചെയ്യും.

കായലിലൂടെയുള്ള യാത്ര, സ്പായിലെ സെഷനുകള്‍, വള്ളത്തിലെ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്നിങ്ങനെ അവിസ്മരണീയമായ നിരവധിയുണ്ട് ഇവിടെ.  പുറംലോകത്തില്‍ നിന്നു വിട്ടുമാറി പ്രിയപ്പെട്ടവരുമായി കഴിഞ്ഞ് ഓര്‍മിക്കുന്ന അനുഭവങ്ങള്‍ക്കായുള്ള അവസരവും റിസോര്‍ട്ട് ഒരുക്കുന്നു.

ശാന്തതയുടെ അന്തരീക്ഷവുമായുള്ള ഓപണ്‍ എയര്‍ റെസ്റ്റോറന്‍റ് ഫിന്‍സ് സീഫൂഡ് സ്പെഷാലിറ്റികള്‍ക്ക് പേരു കേട്ടതാണ്.  കരിമീനും മീന്‍ മാങ്ങാക്കറിയുമെല്ലാം ഇവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മറ്റൊരു റസ്റ്റോറന്‍റായ റിപ്പിള്‍സ് താലിയും പ്ലേറ്ററുകളുമെല്ലാമായി നിങ്ങളെ സ്വാഗതം ചെയ്യും.

പള്ളികളും അമ്പലങ്ങളുമടക്കം നിരവധി സൈറ്റ്സീയിങ് സ്പോട്ടുകളും റിസോര്‍ട്ടിലെ താമസത്തിനിടെ നിങ്ങള്‍ക്കു സന്ദര്‍ശിക്കാനാവും. പതിനെട്ടാം നൂറ്റാണ്ടിലെ കൃഷ്ണപുരം കൊട്ടാരം, ചങ്ങനാശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള എഡി 835-ലെ സെന്‍റ് മേരീസ് ഫൊറോന ചര്‍ച്ച് എന്നിവ കാലത്തിന്‍റേയും ആത്മീയ മികവിന്‍റേയും ഓര്‍മകളുമായി സന്ദര്‍ശിക്കാം.

റൊമാന്‍റിക് പ്രതീതിയുമായി കുട്ടനാടന്‍ കായലിലേക്കുള്ള ജലപാതയുമുണ്ട്.  ഹണിമൂണിനെത്തുന്നവരായാലും പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തുന്നവരായാലും നിങ്ങള്‍ക്കിത് സുന്ദരമായി ആസ്വദിക്കാം.  സ്ഫടിക തുല്യമായ ആലപ്പുഴ ബീച്ചിലെ നീലജലം ദമ്പതികള്‍ക്കും ഹണിമൂണിനെത്തുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും നല്ലൊരു വിരുന്നു തന്നെ നല്‍കും.

പാരമ്പര്യവും പ്രകൃതി ഭംഗിയും സമന്വയിപ്പിച്ചുള്ള സവിശേഷമായ ആതിഥ്യമാവും ആലപ്പുഴയുടെ ഹൃദയ ഭാഗത്തുള്ള ക്ലബ്ബ് മഹീന്ദ്ര അരൂക്കുറ്റി നല്‍കുക.  സുന്ദരമായി രൂപകല്‍പന ചെയ്ത മുറികള്‍, വൈവിധ്യമാര്‍ന്ന വിനോദോപാധികള്‍, ആത്മീയതയുടെ സ്പര്‍ശം തുടങ്ങിയവയെല്ലാം സൗകര്യങ്ങളുടേയും പുതിയ ഉന്‍മേഷത്തിന്‍റേയും സങ്കേതമാക്കി മാറ്റുകയാണ്.  റൊമാന്‍റിക് വേളയായാലും കുടുംബവുമൊത്തുള്ള മികച്ച സമയമായാലും ക്ലബ്ബ് മഹീന്ദ്ര അരൂക്കുറ്റി പരമാനന്ദത്തിന്‍റെ സങ്കേതമായി നിങ്ങളെ കാത്തിരിക്കുകയാണ്.

Related Topics

Share this story