വന്ധ്യതാ ചികില്‍സയില്‍ ആയുര്‍വേദ സംയുക്തത്തിന്റെ ഫലപ്രാപ്തി തെളിയിച്ച് ക്ലിനിക്കല്‍ പഠനം

ആയുര്വേദ സംയുക്തമായ ജീവ് 85.23 ശതമാനം വനിതകളിലും മൂന്നു മാസത്തിനുള്ളില് ഓവുലേഷന് സാധ്യമാക്കിയതായി ക്ലിനിക്കല് പഠനം. ഡോ. ആരതി പട്ടീല്, ഡോ സി. എസ് ദിവ്യ, ഡോ. ഗൗരി തുടങ്ങിയവര് യൂറോപ്യന് ജേണല് ഓഫ് ഫാര്മസ്യൂട്ടിക്കല് ആന്റ് മെഡിക്കല് റിസര്ച്ചിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗൈനോവേദയുടെ ആയുര്വേദ സപ്ലിമെന്റ് കൃത്യമായ ഓവുലേഷന് നേടിത്തരുന്നതായും പിസിഒഎസ്, കൃത്യമല്ലാത്ത ആര്ത്തവം തുടങ്ങിയവയുമായി ബന്ധപ്പെട്ട വന്ധ്യതാ ചികില്സയ്ക്ക് സഹായകമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും പ്രതികൂല പ്രശ്നങ്ങള് ഉണ്ടാക്കാത്ത വിധത്തില് ഈ ഉല്പന്നം സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൈനോവേദയുടെ ആയുര്വേദിക് സപ്ലിമെന്റ് 149 പേരില് 127 പേരിലും 90 ദിവസത്തിനകം ഓവുലേഷന് നേടാന് സഹായകമായി. തീവ്രമായ ഗൈനക് പ്രശ്നങ്ങള് അനുഭവിക്കുന്ന വനിതകള്ക്ക് ചികില്സ നല്കുന്ന രംഗത്തെ 15 വര്ഷത്തെ അനുഭവ സമ്പത്തുമായാണ് തന്റെ സംഘം വന് മാറ്റങ്ങള്ക്കു വഴി തുറക്കുന്ന ഈ ആയുര്വേദ സപ്ലിമെന്റ് അവതരിപ്പിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗൈനോവേദ സഹ സ്ഥാപകയും ഗവേഷണ-വികസന വിഭാഗം മേധാവിയുമായ ഡോ. ആരതി പട്ടീല് പറഞ്ഞു. സ്ഥിരമല്ലാത്ത ആര്ത്തവത്തെ കുറിച്ചു പരാതിയുണ്ടായിരുന്ന 128 വനിതകളില് 98 പേരിലും ഇതു സാധാരണ നിലയിലായതായും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.
