Times Kerala

 കാലാവസ്ഥാനുസൃത കൃഷി പദ്ധതിക്ക് എടത്വയിൽ തുടക്കം

 
 കാലാവസ്ഥാനുസൃത കൃഷി പദ്ധതിക്ക് എടത്വയിൽ തുടക്കം
 ആലപ്പുഴ: ദേശീയ കാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ല കൃഷി വിജ്ഞാന കേന്ദ്രം എടത്വ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന കാലാവസ്ഥാനുസൃത കൃഷിക്ക് മുക്കോടി തെക്ക് പാടശേഖരത്തില്‍ തുടക്കമായി. നെല്‍പ്പാടത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള പോഷക മിശ്രിത പ്രയോഗത്തിന്റെ പ്രദര്‍ശനം നടന്നു.
ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണത്തിലൂടെ കൃഷി ചെലവ് കുറക്കാനും വളങ്ങളുടെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കാനും ഡ്രോണ്‍ സാങ്കേതിക വിദ്യ സഹായമാകും.കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യകളെക്കുറിച്ച് കൃഷി വിജ്ഞാന കേന്ദ്രം കൃഷി വിജ്ഞാന ഓഫീസര്‍ ഡോ. കെ. സജ്‌ന നാഥ്, പ്രൊജക്റ്റ് ഓഫീസര്‍ മുഹമ്മദ് ഇജാസ് എന്നിവര്‍ വിശദീകരിച്ചു.എടത്വ മുക്കൊടി തെക്ക് പാടശേഖരത്തെ 25 ഏക്കര്‍ പാടത്‌ശേഖരത്തില്‍ 'നെല്ലിനുള്ള സമ്പൂര്‍ണ എന്ന പോശക മിശ്രിത' മാണ് തളിച്ചത്. ചടങ്ങില്‍ 30 കര്‍ഷകര്‍ പങ്കെടുത്തു.

Related Topics

Share this story