Times Kerala

 ഓ​ട്ടോ നി​ര്‍­​ത്തി­​യി­​ടു­​ന്ന­​തി­​നെ ചൊ​ല്ലി സം­​ഘ​ര്‍​ഷം; ആ­​റ് പേ​ര്‍­​ക്ക് വെ­​ട്ടേ​റ്റു; നാ­​ല് പേ​ര്‍­​ക്ക് ക­​ല്ലേ­​റി​ല്‍ പ­​രി­​ക്ക്

 
ഓ​ട്ടോ നി​ര്‍­​ത്തി­​യി­​ടു­​ന്ന­​തി­​നെ ചൊ​ല്ലി സം­​ഘ​ര്‍​ഷം; ആ­​റ് പേ​ര്‍­​ക്ക് വെ­​ട്ടേ​റ്റു; നാ­​ല് പേ​ര്‍­​ക്ക് ക­​ല്ലേ­​റി​ല്‍ പ­​രി­​ക്ക്
 

പാ­​ല­​ക്കാ​ട്: മേ­​ട്ടു­​പ്പാ­​റ­​യി​ല്‍ വീ­​ട് ക­​യ­​റി­​യു​ണ്ടാ­​യ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ആ­​റ് പേ​ര്‍­​ക്ക് പരിക്കേറ്റു. മേ­​ട്ടു​പ്പാ­​റ സ്വ­​ദേ­​ശി കു­​മാ­​ര​ന്‍, ഇ­​യാ­​ളു­​ടെ മ​ക​ന്‍, സ­​ഹോ­​ദ​ര​ന്‍, സ­​ഹോ­​ദ­​ര­​ഭാ­​ര്യ ഇ­​വ­​രു­​ടെ മ­​ക്ക​ള്‍ എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ​ത്. ക­​ഴു­​ത്തി​ല്‍ ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ കു­​മാ​ര​ന്‍ തൃ­​ശൂ​ര്‍ മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്.

ഞാ­​യ­​റാ​ഴ്­​ച രാ­​ത്രി ഓ​ട്ടോ നി​ര്‍­​ത്തി­​യി­​ടു­​ന്ന­​തി­​നെ ചൊ​ല്ലി കു­​മാ­​ര​നും ര­​തീ​ഷ്, ര­​മേ­​ശ് എ­​ന്നി­​വ​രും ത­​മ്മി​ല്‍ ത​ര്‍­​ക്ക­​മു­​ണ്ടാ­​യി­​രു​ന്നു. പി­​ന്നീ­​ട്  ഇ­​ത് പ­​രി­​ഹ­​രി­​ച്ച ശേഷം  ഇ­​രു­​കൂ­​ട്ട​രും മ­​ട​ങ്ങി.

എ­​ന്നാ​ല്‍ രാ­​വി­​ലെ സ­​ഹോ­​ദ­​ര­​ന്മാ​രാ​യ ര­​തീ​ഷും, ര­​മേ­​ശും കു­​മാ​ര­​നെ വീ­​ട് ക​യ­​റി ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​വ­​രു​ടെ പി­​താ­​വ് സു­​ബ്ര­​ഹ്മ­​ണ്യം, സ­​ഹോ​ദ­​രി ത­​ങ്കം­ എ­​ന്നി­​വ​രും ഒ­​പ്പ­​മു­​ണ്ടാ­​യി­​രു​ന്നു. ഇ­​തോ​ടെ വീ­​ട്ടു­​കാ​ര്‍ ക​ല്ല് പെ­​റു­​ക്കി ഇ­​വ​ര്‍­​ക്ക് നേ­​രെ എ­​റി​യുകയും  ക​ല്ലേ​റി​ൽ നാ­​ല് പേ​ര്‍­​ക്ക് പരിക്കേൽക്കുകയും ചെയ്തു. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം ആ­​രം­​ഭി­​ച്ചി­​ട്ടു​ണ്ട്.
 

Related Topics

Share this story