നിയമസഭയിലെ സംഘർഷം: കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ
Wed, 15 Mar 2023

തിരുവനന്തപുരം: നിയമസഭ മന്ദിരത്തിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ എ.എൻ. ഷംസീർ. വ്യാഴാഴ്ച രാവിലെ എട്ടിനാണ് യോഗം. നിയമസഭയിൽ ഇന്ന് നടന്ന സംഘർഷവും കൈയാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തൽ. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നാണ് സൂചന.