Times Kerala

ആലുവയിൽ പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്‌തു

 
ആലുവയിൽ പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്‌തു
കൊച്ചി: ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്തതായി  പൊലീസ് അറിയിച്ചു. കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടിക്ക് ആവശ്യമായ വിദഗ്‌ധ ചികിത്സ നൽകാനും തയ്യാറെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം പ്രതിയെ കണ്ടാൽ തിരിച്ചറിയാം എന്ന് കുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.  ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ്, സമീപത്തെ പാടത്തു നിന്നും  വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

Related Topics

Share this story