സെക്രട്ടേറിയറ്റിലെ ഫയലുകളുടെ കൂമ്പാരം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി
Sep 18, 2023, 20:32 IST

സെക്രട്ടേറിയറ്റിലെ ഫയലുകളുടെ കൂമ്പാരം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി. ഡിജിറ്റലൈസ് ചെയ്ത ഫയലുകൾ ഓഫീസിന് പുറത്തേക്ക് മാറ്റും. ഇങ്ങനെ രൂപപ്പെടുന്ന കടലാസ് മാലിന്യം ലേലം ചെയ്ത് വിൽക്കാനാണ് തീരുമാനം. പേപ്പർലെസ് സെക്രട്ടേറിയറ്റ് പദ്ധതിയുടെ ഭാഗമായാണ് നടപടി.

കൊവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൗണും കാരണം സെക്രട്ടേറിയറ്റിൽ ഫയലുകൾ കുന്നുകൂടി. നിലവിൽ രണ്ട് ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. കോടതി നടപടികളുമായി ബന്ധപ്പെട്ട ഫയലുകൾ, സ്വത്ത് തർക്കങ്ങളുടെ അപേക്ഷകളും അപ്പീലുകളും, നിർമ്മാണ തർക്കങ്ങൾ, നിയമനിർമ്മാണ സമിതികളിലേക്കുള്ള റിപ്പോർട്ടുകളും തുടർനടപടികളും, സർക്കാർ ജീവനക്കാരുടെ സേവന വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു.