Times Kerala

 മകളെ മുന്‍നിര്‍ത്തി ഉയര്‍ത്തുന്ന ആരോപണങ്ങളൊന്നും തനിക്ക് ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ 

 
മകളെ മുന്‍നിര്‍ത്തി ഉയര്‍ത്തുന്ന ആരോപണങ്ങളൊന്നും തനിക്ക് ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
 തിരുവനന്തപുരം: മകളെ മുന്‍നിര്‍ത്തി ഉയര്‍ത്തുന്ന ആരോപണങ്ങളൊന്നും തനിക്ക് ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കും കുടുംബത്തിനുമെതിരെ വളരെ കാലമായി പലതരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഒന്നിനും ഫലമുണ്ടായില്ല. ഭാര്യക്കെതിരായിട്ടായിരുന്നു നേരത്തെ ആരോപണം. ഇപ്പോള്‍ മകളെ മുന്‍നിര്‍ത്തിയാണ് ആരോപണം. മകള്‍ ബംഗളുരുവില്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ ആരോപണം ഉയര്‍ത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാമെന്നും പറഞ്ഞു. ഒരാരോപണവും തന്നെ ഏശില്ലെന്നും വ്യക്തമാക്കി. 

Related Topics

Share this story